follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഉലുവ തടി കുറയ്ക്കാന്‍ സഹായിക്കുമോ ?

ഹെല്‍ത്ത് ഡസ്ക് » Posted : 29/04/2017

ധാരാളം ഔഷധ ഗുണമുള്ള ഒന്നാണ് ഉലുവ. ഉലുവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, അയൺ, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുണ്ട്. ഇതിലെ നാരുകൾ പലവിധ ഔഷധങ്ങളും നൽകുന്നവയാണ്.

നാരുകൾ ധാരാളം ഉള്ളതുകൊണ്ടുതന്നെ അമിത ശരീരഭാരം നിയന്ത്രിക്കാനും വിശപ്പു ശമിപ്പിക്കാനും ഉലുവ ഉത്തമമാണ്. ഇവ കൂടാതെ മുഖസൗന്ദര്യത്തിനും ത്വക്കിന്റെ സംരക്ഷണത്തിനും മുടികളുടെ ആരോഗ്യത്തിനും ഉലുവ ഉപയോഗിച്ചുവരുന്നു.ഗ്യാസ് കെട്ടലിനും നെഞ്ചരിച്ചിലിനും ഉത്തമമായ ഉലുവ ദഹനത്തെ സഹായിക്കുന്നവ കൂടിയാണ്. ഉലുവയിലുള്ള ഗാലക്ടോമന്നനും (galactomannan) പൊട്ടാസ്യവും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ചില അമിനോ ആസിഡുകളും ഗാലക്ടോമന്നനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽതന്നെ ഉലുവ പ്രമേഹരോഗികൾക്ക് ഉത്തമമായ ഒന്നാണ്. എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ കിഡ്നിരോഗമമുള്ളവർ ഡയറ്റീഷന്റെയോ ഡോക്ടറുടെയോ ഉപദേശപ്രകാരമേ ഉപയോഗിക്കാവു.

മുലപ്പാലിന്റെ വർധനയ്ക്കും ഉലുവ ഉപയോഗിച്ചു വരുന്നു. പല പഠനങ്ങളും ഉലുവയുടെ ഈ ഉപയോഗം ശരിവച്ചിട്ടുണ്ട്. ഉലുവയിലെ ചില ഘടകങ്ങൾ ആവർത്തവ സമയത്ത് ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ്. മാത്രമല്ല ഇവ ഗർഭാവസ്ഥയുടെ അവസാനനാളുകളിൽ ഉപയോഗിച്ചാൽ സുഖപ്രസവത്തിനു സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.

എന്നാൽ ഗർഭാവസ്ഥയുടെ ആദ്യനാളുകളിൽ ഇവയുടെ ഉപയോഗം വിപരീതഫലമാണു തരുന്നതെന്നു പറയപ്പെടുന്നു. ഇവിടെ ചെറിയ തോതിൽ ഉള്ള ഉപയോഗമല്ല മറിച്ച് 2 വലിയ സ്പൂണിൽ കൂടുതൽ ഒരു നേരം ഉപയോഗിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+