follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

വേനല്‍ച്ചൂടില്‍ വാടിത്തളരാതെ കൂളായിരിക്കാം ...

ഹെല്‍ത്ത് ഡസ്ക് » Posted : 29/04/2017

വേനല്‍ച്ചൂടില്‍ വാടിത്തളരാതിരിക്കാന്‍ നമ്മുടെ വീട്ടില്‍ ലഭിക്കുന്ന കട്ടിതൈര്, കരിക്കിന്‍ വെള്ളം, കരിമ്പിന്‍ ജ്യൂസ്, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നത് ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നതും വേനല്‍ക്കാലത്ത് നല്ലതാണ്. ഇവയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. മാത്രമല്ല, കൊടും ചൂടില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷക ഘടകങ്ങളും പഴവര്‍ഗങ്ങളിലുണ്ട്.



ജലാംശം നിലനിര്‍ത്തുക വിയര്‍പ്പ് കൂടുന്നതുകൊണ്ട് വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന ജലാംശത്തിന്റെ തോത് കൂടുലാണ്. ഇതൊഴിവാക്കാന്‍ ഇടവിട്ട് ശുദ്ധവെള്ളം കുടിക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗം. വിപണിയില്‍ ലഭിക്കുന്ന ശീതളപാനീയങ്ങലേക്കാള്‍ നമ്മുടെ വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങലാണ് ഏറ്റവും നല്ലത്.

കരിക്കിന്‍ വെള്ളം കുടിക്കുന്നതാണ് ചൂടുകാലാവസ്ഥയില്‍ ആരോഗ്യത്തിന് അത്യുത്തമം. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം ധാതുക്കളും വലിയതോതില്‍ നഷ്ടമാകുന്നുണ്ട്. ഇതുമൂലമാണ് വേനല്‍ക്കാലത്ത് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്. ഇവിടെയാണ് കരിക്കിന്‍ വെള്ളം രക്ഷയാകുന്നത്. കരിക്കിന്‍ വെള്ളത്തില്‍ ലഘു പഞ്ചസാര, ഇലക്‌ട്രോലൈറ്റ്‌സ്, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

ഇവ നിര്‍ജലീകരണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ബി കോംപ്ലക്‌സ് വിറ്റാമിനുകളുടെ മുഖ്യ ഉറവിടമാണ് കരിക്കിന്‍വെള്ളം. പ്രകൃതി ഒരുക്കുന്ന "സ്‌പോര്‍ട്‌സ് ഡ്രിങ്ക്" ആണ് കരിക്കിന്‍വെള്ളം. പോഷക ഗുണമേറെയുള്ള കരിക്കിന്‍ വെള്ളം അങ്ങനെ ആധുനിക കാലത്ത് ഏറെ ജനകീയമായിക്കഴിഞ്ഞു. വേനല്‍ക്കാലത്ത് വിശ്വസിച്ച് കുടിക്കാന്‍ കഴിയുന്ന പോഷക ഘടകങ്ങള്‍ ഏറെയുള്ള പ്രകൃതിദത്ത പാനീയമാണ് കരിക്കിന്‍ വെള്ളം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ വേനല്‍ക്കാലത്ത് മാംസ ഭക്ഷണം ഒഴിവാക്കുകയാണ് ഉചിതം. മാംസാഹാരം ശരീരത്തെ ചൂടാക്കുന്നു. എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുന്ന സമോസയും ബജിയുമൊക്കെ മഴക്കാലത്തിനും മഞ്ഞുകാലത്തിനുമായി മാറ്റിവയ്ക്കാം. ഇത്തരം ഭക്ഷണസാധനങ്ങളില്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദഹനക്കേടിനും ഇത് കാരണമാവും. അതിനാല്‍ വേനല്‍ക്കാലത്ത് ഏറ്റവും അനുയോജ്യമായ ഭക്ഷണസാധനങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+