follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പനി, അലര്‍ജി തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താനും കറുവാപ്പട്ടയും തേനും

ഹെല്‍ത്ത് ഡസ്ക് » Posted : 07/06/2017

കറികള്‍ക്കു രൂചി കൂട്ടാന്‍ മാത്രമല്ല, മികച്ച ഒരു ഔഷധം കൂടിയാണ് കറുവാപ്പട്ട. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ രണ്ടോ മൂന്നോ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും.



പനി, അലര്‍ജി തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതൊരു നല്ല മരുന്നാണ്. കൂടാതെ ഇത് സ്ഥിരമായി കുടിക്കുന്നതു ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മലബന്ധത്തിനുള്ള മികച്ച പ്രതിവിധിയാണു തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതം.
ദഹനവ്യവസ്ഥമികച്ചതാക്കാന്‍ ഇതു കഴിക്കുന്നതിലൂടെ സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഈ പാനീയം രാവിലെയും വൈകിട്ടും കുടിക്കുന്നതു വാതത്തിനു ശമനം ലഭിക്കാന്‍ നല്ലതാണെന്നു പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തപ്രവാഹം സുഖമമാക്കുന്നതിനും ഇതു നല്ലതാണ്. അതുകൊണ്ടു തന്നെ സ്ഥിരമായി കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം അണുബാധകളെയും തടയാന്‍ ഈ പാനീയം സഹായിക്കുമത്രെ.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+