follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

കുട്ടികള്‍ക്ക് പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയാണോ ? മാര്‍ഗ്ഗമുണ്ട് ...

ഹെല്‍ത്ത് ഡസ്ക് » Posted : 19/07/2017

കുട്ടികള്‍ക്ക് പച്ചക്കറികള്‍ കഴിയ്ക്കാന്‍ വലിയ മടിയാണ്. ഇത് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന കാര്യവുമാണ്. കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട പോഷകങ്ങള്‍ ധാരാളം പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളെക്കൊണ്ടു പച്ചക്കറികള്‍ കഴിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. അവയറിയാം;



പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിയ്ക്കുള്ളില്‍ വച്ച് ചപ്പാത്തി റോള്‍ ആയി കൊടുക്കാം. പാസ്തയും നൂഡില്‍സുമെല്ലാം കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളാണ്. ഇവയ്‌ക്കൊപ്പം പ്ച്ചക്കറികള്‍ വേവിച്ചു ചേര്‍ത്തു നല്‍കാം.

പച്ചക്കറികള്‍ വേവിച്ചരച്ചു സൂപ്പാക്കാം. ഇതില്‍ അല്‍പം ബട്ടറും കുരുമുളകുപൊടിയും ചീസ് ക്യൂബുകളും വറുത്ത ഉരുളക്കിഴങ്ങുമെല്ലാം ചേര്‍ത്ത് നല്‍കാം.

ബര്‍ഗര്‍, സാന്റ്‌വിച്ച് എന്നിവ കുട്ടികള്‍ക്കു പ്രിയങ്കരമാണ്. ഇവയുടെ ഉള്ളില്‍ വേവിച്ച പച്ചക്കറികള്‍ നിറച്ച് വീട്ടില്‍ തയ്യാറാക്കി നല്‍കാം.

വറുത്ത സാധനങ്ങള്‍ സാധാരണ കുട്ടികള്‍ക്കിഷ്ടമാണ്. അല്‍പം ഒലീവ് ഓയിലില്‍ പച്ചക്കറികള്‍ പതുക്കെ വറുത്തെടുക്കാം. അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്തു രുചികരമാക്കാം. ഒലീവ് ഓയില്‍ ആരോഗ്യകരവുമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+