follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

സോപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിക്ക് ചില പരിഹാരങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക് » Posted : 19/07/2017

സോപ്പ് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാറുണ്ട്. കുളി കഴിഞ്ഞുള്ള ചൊറിച്ചില്‍, ചര്‍മത്തില്‍ പല ഭാഗത്തും ചുവപ്പുനിറം, തടിപ്പ്, കുരുക്കള്‍ ഉണ്ടാകല്‍, അപൂര്‍വം ചിലര്‍ക്ക് എക്സിമയുടെ രൂപത്തിലും അലര്‍ജി ഉണ്ടാകാം.

പുതിയൊരു സോപ്പ് മാറി പരീക്ഷിക്കുമ്പോഴായിരിക്കും പലര്‍ക്കും ഈ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുക. ഒരു സോപ്പ് ഉപയോഗിക്കുമ്പോള്‍ സാധാരണമല്ലാത്ത അനുഭവം ചര്‍മത്തിനുണ്ടായാല്‍ സുരക്ഷിതമായ പഴയ സോപ്പിലേക്കു മടങ്ങിപോവുകയാണ് ഉചിതം. അല്ലെങ്കില്‍ മറ്റു സോപ്പുകള്‍ മാറി പരീക്ഷിക്കാം.

അലക്കു സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകാനുള്ള സോപ്പുല്‍പന്നങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു സ്ത്രീകളാണ്. താരതമ്യേന ശക്തമായ രാസവസ്തുക്കളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്.

ഇവയുടെ ദീര്‍ഘസമയത്തെ ഉപയോഗം മിക്കവരിലും കൈപ്പത്തിയില്‍ പ്രശ്നമുണ്ടാക്കും. നഖക്കെട്ടില്‍ സോപ്പുലായനി കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നത് ആ ഭാഗത്തെ ചര്‍മം അടര്‍ന്നു നിത്യവും വേദനയും പഴുപ്പുമായി മാറാം. കൈപ്പത്തിയിലെ ചര്‍മം മൃദുവായി മാറി പൊളിഞ്ഞിളകാം. ചിലപ്പോള്‍ അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെട്ടെന്നുവരും.

അലക്കും പാത്രം കഴുകലുമൊക്കെ കഴിഞ്ഞയുടന്‍ തന്നെ ശുദ്ധജലം ഉപയോഗിച്ചു കൈകള്‍ നന്നായി കഴുകി തുടച്ചു വൃത്തിയാക്കി ഓയില്‍ ബേസ്ഡ് ക്രീമുകളോ, വെളിച്ചെണ്ണയോ പുരട്ടിയാല്‍ ഈ പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം.

സോപ്പുമായി ബന്ധപ്പെട്ട അലര്‍ജി രൂക്ഷമായാല്‍ ആന്റിഹിസ്റ്റമിനുകള്‍ പോലുള്ള മരുന്നുകളോ കലാമിന്‍ ലോഷനുകളോ ഒക്കെ ഉപയോഗിക്കേണ്ടിയും വരും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+