follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ ഉറക്കമുണരുമ്പോള്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ ...

ഹെല്‍ത്ത് ഡസ്ക് » Posted : 01/08/2017

രാവിലെ വളരെ സന്തോഷത്തോടെയാവണം നമ്മള്‍ എഴുന്നേല്‍ക്കേണ്ടത്. എന്നാല്‍ അത് ആ ദിവസം മുഴുവന്‍ സന്തോഷമായിരിക്കാന്‍ നമ്മെ സഹായിക്കും. എഴുന്നേറ്റയുടന്‍ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രധാനമായും അലാം സ്‍നൂസ് ബട്ടണ്‍ അമര്‍ത്തരുത്. ഉറക്കം നീട്ടിവെക്കുന്നതാണ് സ്‍നൂസ് ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. ശരീരത്തിന്‍റെ താളം ഇത് തെറ്റിക്കും. പകരം തലേന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് എത്രമാത്രം ഉറക്കംവേണമെന്ന്.



അടുത്തത് ഫോണെടുത്ത് മെസേജും മെയിലുകളും നോക്കാതിരിക്കുക. കിടക്കപ്പായയില്‍ നിന്ന് ഫോണിന് കൈനീട്ടി മെയില്‍ നോക്കണ്ട. ദിവസത്തോടുള്ള നിങ്ങളുടെ പ്രതികരണം നശിപ്പിക്കും ഇത്. കുറഞ്ഞത് ഉണര്‍ന്ന് ഒരു മണിക്കൂറിന് ശേഷം മെയില്‍ നോക്കുക.

രാവിലെ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവികമായി കോര്‍ട്ടിസോള്‍ എന്ന രാസപദാര്‍ഥം ഉല്‍പ്പാദിപ്പിക്കപ്പെടും. ഊര്‍ജ്ജം നിയന്ത്രിക്കുന്നത് കോര്‍ട്ടിസോളാണ്. അതിനാല്‍ തന്നെ ഉണര്‍ന്ന ഉടന്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാം. കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയും. കാപ്പി 9.30ന് ശേഷം കുടിക്കുക.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+