follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഇഞ്ചിയുടെ ഔഷധഗുണങ്ങളറിയാം ...

ഹെല്‍ത്ത് ഡസ്ക് » Posted : 05/08/2017

നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഇഞ്ചി ഒരു മികച്ച ഔഷധമാണ്. ഇഞ്ചി അരച്ച് അതില്‍ അല്‍പ്പം വെള്ളംചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകരമാണ്.



ഛര്‍ദി ഒഴിവാക്കാന്‍ നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിനീര്. മോണയില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും. കൂടാതെ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി. ജലദോഷം, മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാനും ഇഞ്ചി കഴിച്ചാല്‍ മതി.

മാത്രമല്ല വിശപ്പുണ്ടാകാന്‍ പച്ച ഇഞ്ചി ഏറെ ഉത്തമമാണ്. ഇഞ്ചി അരച്ച് ചൂടുവെള്ളത്തില്‍ കുടിച്ചാല്‍ മതി.

പ്രമേഹം നിയന്ത്രിക്കാനും ഇതൊരു ഉത്തമ പ്രതിവിധിയാണ്. രാവിലെ വെറും വയറ്റില്‍ ഇഞ്ചിയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ മതിയാകും. പച്ച ഇഞ്ചിനീര് കുടിക്കുന്നതും പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം ത്വരിതപ്പെടുത്താന്‍ ഉത്തമമാണ്. ഇത് ഹൃദയമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+