follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

എളുപ്പത്തില്‍ ചായയുണ്ടാക്കാന്‍ മില്‍ക്ക് കാപ്സ്യൂള്‍സ്; രാസവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 23/08/2017

എളുപ്പത്തില്‍ ചായയുണ്ടാക്കാന്‍ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സുമായി ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈ പാല്‍ കട്ടികള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.



ചായ ഉണ്ടാക്കുമ്പോള്‍ തിളച്ചു പൊങ്ങിപ്പോകുന്ന പ്രശ്നവും ഒഴിവാക്കാം. ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് പാല്‍കട്ടികള്‍ക്ക്. പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്.

നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ രൂപപ്പെടുത്തിയെടുത്ത ഈ പാല്‍ക്കട്ടികളില്‍ രാസവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല. പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്ബോള്‍ അതിലെ പഞ്ചസാര ഉറഞ്ഞ് പാലിന് മുകളില്‍ കവചമായി മാറുകയാണ്. മൂന്നാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നവയാണ് ഇത്.

നിലവില്‍ മധുരമുള്ള പാല്‍കട്ടികള്‍ മാത്രമാണ് ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. മധുരം ആവശ്യമില്ലാത്തവര്‍ക്കായുള്ള പാല്‍ കട്ടികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+