Advertisment

രാജ്യത്ത് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 18,819 പേർക്ക് കോവിഡ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പതിനെട്ടായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്. 24 മണിക്കൂറിനിടെ 18,819 പേരാണ് പുതിയ രോഗികള്‍. 39 പേര്‍ മരിച്ചു.  ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. സജീവകേസുകള്‍ 1,04,555 ആണ്. 13, 827 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസത്തേതില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 4,953 ആണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ 4,500ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണത്തിലെ വർദ്ദനവ്

Advertisment