Advertisment

സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മേക്കപ്പ് ഇട്ടാലൊന്നും ഓയിൽ സ്കിനുകാരുടെ മുഖത്തിൽ നിൽക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. എണ്ണമയമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളറിയാം

New Update

publive-image

Advertisment

എണ്ണമയം കൂടുതലുള്ള ചർമ്മത്തിന് പ്രത്യേക ശ്രദ്ധ വേണമെന്ന് പലപ്പോഴും ചർമ്മ സംരക്ഷണ വിദഗ്ദ്ധർ പറയാറുണ്ട്. എന്തുകൊണ്ട്? കാരണം, എണ്ണമയം ഉള്ള ചർമ്മം കൈകാര്യം ചെയ്യുന്നത് അത്രയധികം ബുദ്ധിമുട്ടാണ്. എണ്ണമയമുള്ള ചർമ്മത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം മിഥ്യാധാരണകളുണ്ട്, അത് എങ്ങനെ ശരിയായി അല്ലെങ്കിൽ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് നോക്കാം

ഒന്ന്..

ഭക്ഷണക്രമവും സുന്ദരവുമായ ചർമ്മവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

രണ്ട്..

രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. മുഖം കഴുകിയതിന് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതും എണ്ണമയം മാറാൻ സഹായിക്കും.

മൂന്ന്..

കറ്റാർ വാഴ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

നാല്..

നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. നാരങ്ങാ നീരും എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു.

അഞ്ച്..

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നാച്വറലായ ഫേസ് പാക്ക് മുഖത്തിടുക. ചന്ദനം, മുൾട്ടാനി മിട്ടി, മഞ്ഞൽ എന്നിവ കൊണ്ടുള്ള ഫേസ് പാക്കുകൾ ഇടാവുന്നതാണ്. ചർമ്മത്തിൽ നിന്നുള്ള അധിക എണ്ണ ആഗിരണം ചെയ്യുന്നതിനാൽ എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് ഇടുന്നത് മികച്ചതാണ്.

Health tip
Advertisment