Advertisment

കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാല് കുടിക്കാം. പക്ഷെ അതിങ്ങനെ വേണം…

New Update

Advertisment

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലുകുടിക്കുന്നത് നല്ലതാണെന്നു കാരണവന്‍മാര്‍ പണ്ടേ പറയാറുണ്ട്. പാലിന്റെ ഗുണഗണങ്ങള്‍ മനസിലാക്കിയിട്ട് തന്നെയാണ് പണ്ടുള്ളവര്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

നമ്മളില്‍ പലരും ഇതു ചെയ്യുന്നുമുണ്ടാകും. എന്നാലിന് പാല്‍കുടിക്കുമ്പോ അല്‍പ്പം മഞ്ഞള്‍ കൂടി ചേര്‍ത്താലോ. ആരോഗ്യത്തിന് അത്യുത്തമമാണ് ഇതെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉത്തമമായ മരുന്നാണ് മഞ്ഞള്‍ പാലെന്നും പറയപ്പെടുന്നു.

ഈ മഞ്ഞള്‍ പാല്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. രണ്ട് നുള്ള് മഞ്ഞള്‍, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പ് ചതച്ചത്, ഒരു ബദാം ചതച്ചത്, ആവശ്യത്തിന് പഞ്ചസാര എന്നിവ എടുക്കുക.

അതിന് ശേഷം തിളപ്പിച്ച ഒന്നരക്കപ്പ് പാലിലേക്ക് ഇവയെല്ലാം ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെയോ അല്ലെങ്കില്‍ ആറിയ ശേഷമോ കുടിക്കുക. എന്നിട്ട് നന്നായി ഉറങ്ങുക.

മഞ്ഞള്‍ പാല്‍ ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വന്‍കുടല്‍ പുണ്ണ് ബാധിച്ചവര്‍ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് നല്ലതാണ്.

തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇതു വഴി സാധിക്കും.

health tips
Advertisment