പുകവലി ത്വക്കിനും ദോഷകരമാകുന്നു

ഹെല്‍ത്ത് ഡസ്ക്
Saturday, February 10, 2018

പുകവലി പല തരത്തിലാണ് മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നത്. പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത ഏറെയാണ്‌. പുകവലി ത്വക്കിനും ദോഷകരമാണ്.

ഇത് ത്വക്കിലെ ഓക്സിജന്റെ അംശം നഷ്ടപ്പെടുത്തി ചർമോപരിതലത്തെ കൂടുതൽ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. മുഖത്ത് ചുളിവുകൾ വീഴ്ത്തുന്നതിന് പുകവലി കാരണമാകുന്നു. ത്വക്കിലെ പേശികൾ അയഞ്ഞുതൂങ്ങി പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യും.

മുടിയുടെ ആരോഗ്യത്തെയും പുകവലി ദോഷകരമായി ബാധിക്കും. പുകവലി കൂടുതലുള്ള മിക്ക യുവാക്കൾക്കും ക്രമേണ മുടി അമിതമായി കൊഴിയുകയും കഷണ്ടി ബാധിക്കുകയും ചെയ്യുന്നു.

കണ്‍തടങ്ങൾക്കു താഴെ കറുത്ത കുഴികൾ രൂപപ്പെടുന്നതിനും പുകവലി കാരണമാകുന്നു.

×