Advertisment

ആരോഗ്യ പ്രവർത്തകർക്കും വളണ്ടിയർമാർക്കും പ്രവാസി സാംസ്കാരിക വേദിയുടെ ആദരം

author-image
admin
New Update

publive-image

Advertisment

റിയാദ്: കോവിഡ് കാലത്ത് ശക്തമായ മാനസിക സമ്മർദ്ദത്തിനടിപ്പെട്ട് പകച്ച് നിന്ന മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് ചേർത്ത് നിർത്തിയ ആരോഗ്യ പ്രവർത്തകർക്കും, പ്രവാസി സാംസ്കാരിക വേദി വളണ്ടിയർമാർക്കും പ്രവാസി സാംസ്കാരിക വേദിയുടെ ആദരം നൽകി.

publive-image

കൗൺസിലിംങ്ങ്, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, മയ്യിത്ത് പരിപാലനം, മറ്റു അടിയന്തിര സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിച്ച പ്രവാസി സംസകാരിക വേദിയുടെ വളണ്ടിയർമാർ, ആരോഗ്യമേഖലയിലെ പ്രവർത്തകർ എന്നിവരെയാണ് പ്രവാസി സാംസ്കാരിക വേദി സെൻ്ററൽ കമ്മിറ്റി റിയാദ് ആദരിച്ചത്. പ്രസിഡൻ്റ് സാജു ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി വി.എ സമീഉള്ള ആധ്യക്ഷത വഹിച്ചു.

publive-image

ആദരം ഏറ്റുവാങ്ങിയ ആരോഗ്യമേഖലയിലെ പ്രവർത്തകർ, പ്രവാസി വളണ്ടിയർ മാർ എന്നിവർ കോവിഡ് തുടക്ക കാലത്തെ ഹൃദയസ്പർശിയായ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ചു. നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഡോ. അബ്ദുൽ അസീസ് കോവിഡ് വാക്സിൻ ബോധവത്കരണവും സംശയ നിവാരണവും നടത്തി. സാബിറ ലബീബ്, ബാരിഷ് ചെമ്പകശ്ശേരി എന്നിവർ അവതരാകരായിരുന്നു. പ്രവാസി വെൽഫെയർ വിംങ്ങ് കൺവീനർ സൈനുൽ ആബിദ് സ്വാഗതവും, അബ്ദുൽ റഹ്മാൻ മായി നന്ദിയും പറഞ്ഞു.

riyadh news
Advertisment