New Update
/sathyam/media/media_files/2026/02/01/24242-2026-02-01-12-38-35.jpg)
കഫത്തില്‍ രക്തം കാണുന്നത് എപ്പോഴും ഗുരുതരമായ അവസ്ഥയല്ല. കഫത്തില്‍ രക്തം കാണുകയാണെങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക.
Advertisment
കടുത്ത ചുമ അല്ലെങ്കില്‍ നെഞ്ചിലെ അണുബാധകള്‍ (ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ളവ) കഫത്തില്‍ രക്തത്തിന് കാരണമാവാം. അമിതമായ മ്യൂക്കസ് ഉത്പാദനം ഉണ്ടാകുന്ന അവസ്ഥകളില്‍, കഫം പുറന്തള്ളുമ്പോള്‍ രക്തം വരാം.
മൂക്കില്‍ നിന്നുള്ള രക്തസ്രാവം, അമിതമായി ചുമയ്ക്കുന്നത് മൂലം തൊണ്ടയിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത്, അല്ലെങ്കില്‍ നാസികയില്‍ നിന്നുള്ള അസുഖങ്ങള്‍ എന്നിവയും കാരണമാകാം.
ചെറിയ തോതിലുള്ള ചുവന്ന രക്തം അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കഫം ഭയപ്പെടേണ്ട ഒന്നല്ല. കഫത്തില്‍ രക്തത്തിന്റെ അളവ് കൂടുതലാണെങ്കില്‍, പ്രത്യേകിച്ച് പ്രായമായവരില്‍, ഉടന്‍ വൈദ്യസഹായം തേടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us