ജലദോഷം, ചുമ മാറാന്‍ ശര്‍ക്കര

ശ്വാസകോശത്തിലെ വിഷാംശങ്ങളും പൊടിപടലങ്ങളും നീക്കം ചെയ്യാനും ശരീരത്തെ ശുദ്ധീകരിക്കാനും ശര്‍ക്കര സഹായിക്കും. 

New Update
w-1280,h-720,imgid-01fxct9sdcw6ydsdznwdj16he2,imgname-jaggery-1-jpg

ശര്‍ക്കരയില്‍ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Advertisment

ദഹന എന്‍സൈമുകളെ ഉത്തേജിപ്പിച്ച് ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും ശര്‍ക്കര സഹായിക്കുന്നു. ശ്വാസകോശത്തിലെ വിഷാംശങ്ങളും പൊടിപടലങ്ങളും നീക്കം ചെയ്യാനും ശരീരത്തെ ശുദ്ധീകരിക്കാനും ശര്‍ക്കര സഹായിക്കും. 

ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു. ശര്‍ക്കരയും ഇഞ്ചിയും ചേര്‍ത്തുള്ള മിശ്രിതം ജലദോഷം, ചുമ, എന്നിവയുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. സന്ധികളിലെ വീക്കം കുറയ്ക്കാനും സന്ധിവേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ശര്‍ക്കര സഹായിക്കും.

Advertisment