New Update
/sathyam/media/media_files/2026/02/03/ayala-fish-2026-02-03-14-39-57.jpg)
വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാത്സ്യം അടിഞ്ഞു കൂടി ഹൃദയധമനികളില്‍ ബ്ലോക്കില്ലാതിരിയ്ക്കാന്‍ വൈറ്റമിന്‍ കെ ഏറെ പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ പോലെ ഇന്നത്തെ കാലത്ത് പലരിലും വൈററമിന്‍ കെ അഭാവം പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്.
Advertisment
സന്ധിവാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന മാറാന്‍ അയല എറെ നല്ലതാണ്. വാതം കൊണ്ടുള്ള വേദന മാറാനുള്ള നല്ലൊരു വഴിയാണിത്. സൈറ്റോകിനീന്‍സ്, ല്യൂക്കോസൈറ്റ്സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിക്കുന്നത്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിന്‍ ബി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷന്‍, ഓര്‍മപ്രശ്നങ്ങള്‍, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us