/sathyam/media/media_files/2026/01/30/maxresdefault-2026-01-30-15-00-37.jpg)
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശംഖുപുഷ്പം ചായയ്ക്ക് കഴിവുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ചര്‍മ്മത്തിനും തലമുടിക്കും നല്ലതാണ്.
അതുപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ശംഖുപുഷ്പം ചായ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഇതിന് കഴിവുണ്ട്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us