New Update
/sathyam/media/media_files/2026/02/01/oip-7-2026-02-01-17-50-20.jpg)
കസ്‌കസില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദീര്‍ഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് കസ്‌കസ് ദഹനത്തെ സഹായിക്കുന്നു, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകമാണ്. കസ്‌കസില്‍ ഒമേഗ-3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കസ്‌കസില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ കസ്‌കസില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us