പ്രതിരോധശക്തിക്ക് പനിക്കൂര്‍ക്ക

ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ശമനം നല്‍കും. 

New Update
pani-koorkka-780x405-1

പനിക്കൂര്‍ക്ക ഇലനീരില്‍ കല്‍ക്കണ്ടം ചേര്‍ത്തോ തേന്‍ ചേര്‍ത്തോ കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയ്ക്ക് ഫലപ്രദമാണ്. ഇലകള്‍ വാട്ടി ചൂടാക്കി നെറ്റിയില്‍ വയ്ക്കുന്നത് കുട്ടികളുടെ ജലദോഷത്തിന് നല്ലതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ശമനം നല്‍കും. 

Advertisment

ഇലനീര് ദിവസവും കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇലയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. ദഹനത്തെ സഹായിക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് ഉപയോഗിക്കാം. 

ഇലകള്‍ അരച്ച് പുരട്ടുന്നത് പ്രാണികളുടെ കടി, ചൊറിച്ചില്‍, ചെറിയ പൊള്ളല്‍ എന്നിവയ്ക്ക് ശമനം നല്‍കും. ഇലച്ചാര്‍ത്ത് ചേര്‍ത്ത് തയ്യാറാക്കിയ എണ്ണ തലമുടി വളരാനും നര കുറയ്ക്കാനും സഹായിക്കും.

Advertisment