അമിതമായി പഞ്ചസാര കഴിച്ചാല്‍ ഈ ദോഷങ്ങള്‍

അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാന്‍ കാരണമാകും.

New Update
OIP (9)

പഞ്ചസാര ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും രക്തധമനികള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും. 

Advertisment

പഞ്ചസാരയുടെ അമിത ഉപയോഗം ചില പെരുമാറ്റ വൈകല്യങ്ങള്‍ക്ക് വരെ കാരണമായേക്കാം. ക്യാന്‍സര്‍ സെല്ലുകളെ വളരാന്‍ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇത് ഇടയാക്കും. 

അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് വഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും. 

Advertisment