New Update
/sathyam/media/media_files/2026/02/03/know-about-7-amazing-nutrition-health-benefits-of-lady-finger_170929395230-2026-02-03-17-24-49.jpg)
വെണ്ടയ്ക്ക വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്ന പാനീയമാണ്. നന്നായി കഴുകി വൃത്തിയാക്കിയ വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ ഈ കഷണങ്ങള്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചു കുടിക്കുക. വെണ്ടയ്ക്കയിലുള്ള നാരുകള്‍ ദഹനത്തെ സഹായിക്കുന്നു.
Advertisment
ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ കാരണം വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ സഹായിക്കും. വിറ്റാമിന്‍ എ, സി തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us