Advertisment

ഹെൽത്തി കൽപ്പറ്റ! കൽപ്പറ്റയ്ക്കുവേണ്ടി ടെലി മെഡ‍ിസിൻ പദ്ധതിയുമായി ടി സിദ്ദിഖ് എംഎൽഎ

New Update

വയനാട്: എംഎൽഎ കെയർ കൽപ്പറ്റയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘Healthy Kalpetta’ യുടെ കീഴിൽ 'MLA’s Super SpecialityTelemedicine Service' ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ മുതിർന്ന ഡോക്ടർ ഡോ. വിജെ സെബാസ്റ്റ്യൻ പദ്ധതി‌ ഉദ്ഘാടനം ചെയ്തു. ഡോ. വിജെ സെബാസ്റ്റ്യൻ നാണ് പദ്ധതിയുടെ ഡയരക്ടർ.

Advertisment

publive-image

ആർ സി സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, ആസ്റ്റർ മിംസ്‌, മീത്ര ഹോസ്‌പിറ്റൽ, എംവിആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്‌, മലബാർ റിജീയണൽ കാൻസർ സെന്റർ, ബേബി മെമോറിയൽ ഹോസ്പിറ്റൽ തുടങ്ങി കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിലേയും, ആസ്റ്റർ വിംസ്‌ വയനാട്‌, ഫാത്തിമ ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ലിയൊ ഹോസ്പിറ്റൽ തുടങ്ങി വയനാട്ടിലെ മുഴുവൻ ഹോസ്പിറ്റലുകളിലേയും ഡോക്‌ടർമാർ പദ്ധതിയുടെ ഭാഗമാകും.

കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ നിന്ന് ഏറ്റവും പ്രഗൽഭരായ ഡോക്ടർമാരുടെ നീണ്ട നിര തന്നെയാണ് കൽപ്പറ്റ മണ്ഡലത്തിലെ കോവിഡ്‌ ഇതര രോഗികൾക്ക്‌ ഒരുക്കിയിരിക്കുന്നതെന്ന് എംഎൽഎ ടി സിദ്ദിഖ് വ്യക്തമാക്കി.

കോവിഡ്‌ മാഹാമാരി കാരണം അങ്ങേയറ്റം ദുരിതത്തിലൂടെ കടന്ന് പോകുകയാണല്ലോ നമ്മൾ. കൽപ്പറ്റ മണ്ഡലത്തിലെ ഓരോ മനുഷ്യനും നേരിടുന്ന ദുരിതത്തിലും പ്രതിസന്ധിയിലും ഒരു കൈത്താങ്ങാവേണ്ടത്‌ എം എൽ എ എന്ന നിലയിൽ എന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് തിരിച്ചറിഞ്ഞ്‌ പരമാവധി സേവനം നൽകാൻ ഞാൻ ശ്രമിച്ച്‌ വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളിലേക്ക്‌ ആഴത്തിൽ ഇറങ്ങിയപ്പോൾ നിരവധി ആവശ്യങ്ങളും പരാതികളും കേൾക്കാൻ കഴിയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കോവിഡ്‌ ഇതര രോഗികൾക്കുള്ള ചികിൽസ. കോവിഡ്‌ കാരണം ചികിൽസയും മരുന്നും ആശുപത്രി സൗകര്യങ്ങളും അപ്രാപ്യമാകുന്ന ഗുരുതര സാഹചര്യമാണുള്ളത്‌. പ്രായമായവർ മുതൽ കുട്ടികൾ വരെ പല മാരക രോഗങ്ങളാലും ബുദ്ധിമുട്ടന്നവരുണ്ട്‌.

അവർക്ക്‌ വേണ്ടി എല്ലാ മേഖലയിലും പെട്ട കേരളത്തിലെ ഏറ്റവും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം നൽകാനാണു തീരുമാനം. “MLA’ s Telemedicine Kalpatta” വഴി കൽപ്പറ്റ മണ്ഡലത്തിലുള്ളവർക്ക്‌ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഈ സംവിധാനത്തിനു വേണ്ടി ഒരു Telemedicine Call Center കൽപ്പറ്റയിൽ ഒരുക്കിയിട്ടുണ്ട്‌. ഏതൊരാൾക്കും ഓൺലൈൻ വഴി ഞങ്ങൾ നൽകുന്ന നിരവധി പ്രഗൽഭ ഡോക്ടർമാരുടെ സേവനം തേടാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കോൾ സെന്ററിൽ നിന്ന് ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. നമുക്ക്‌ ഒരുമിച്ച്‌ ഈ ദുരിതകാലം മറി കടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.facebook.com/499691230078907/posts/3980012938713368/?d=n

Advertisment