Advertisment

കാമുകിയുമായി തെറ്റിപ്പിരിഞ്ഞ ദേഷ്യത്തില്‍ കാറുകള്‍ തല്ലിത്തകര്‍ത്തു; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

New Update

publive-image

Advertisment

ബെംഗളൂരു: ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിൽ നിരവധി കാറുകൾ തല്ലിത്തകർത്ത കേസിൽ 27കാരനായ യുവാവ് അറസ്റ്റിൽ. കാമുകിയുമായി വേർപിരിഞ്ഞതിന്റെ ദേഷ്യത്തിലാണ് യുവാവ് കാറുകൾ തല്ലിത്തകർത്തതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാതോരു പ്രകോപനവുമില്ലാതെ, റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്‍റെ സങ്കടത്തിലും നിരാശയിലുമായിരുന്നു താനെന്നും, ദേഷ്യം സഹിക്കവയ്യാതെയാണ് കാറുകൾ തല്ലിത്തർത്തതെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് പൊലീസിനോട് പറഞ്ഞു.

Advertisment