Advertisment

കൊവിഡിന് പുറമേ വടക്കേന്ത്യയെ വലച്ച് ഉഷ്ണതരംഗവും; അഞ്ചിടങ്ങളില്‍ റെഡ് അലര്‍ട്ട്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്ക് പുറമേ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ വലച്ച് ഉഷ്ണതരംഗം തുടരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 46.2 ഡിഗ്രി സെല്‍ഷ്യസ്. ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.

Advertisment