Advertisment

പരിസ്ഥിതി സംരക്ഷണം: നിയമലംഘകര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പാരിസ്ഥിതിക മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും നിയമലംഘകര്‍ക്കുള്ള ശിക്ഷയെക്കുറിച്ചും എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്ന് അതോറിറ്റിയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഷെയ്ഖ് അല്‍ ഇബ്രാഹിം പറഞ്ഞു.

പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതോറിറ്റി ബീച്ചുകളിലും മറ്റുമായി മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിയമലംഘകരെ ശിക്ഷിക്കും. 50,000 ദിനാര്‍ പിഴയോ, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ തടവുശിക്ഷയോ ലഭിക്കാം. ലൈസന്‍സ് ഇല്ലാതെ സമുദ്രജീവികളെ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചില മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും തീരത്തെ നിരോധിത പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Advertisment