Advertisment

മൂന്നാം ഘട്ടത്തില്‍ അസമിലും ബംഗാളിലും കനത്ത പോളിങ്ങ്

New Update

ഡല്‍ഹി: മൂന്നാംഘട്ടത്തില്‍ അസമിലും ബംഗാളിലും കനത്ത പോളിങ് രേഖപ്പെടുത്തി. അസമില്‍ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട് രേഖപ്പെടുത്തി. ഹൗറ ,ഹൂബ്ലി, സൗത്ത് 24 പര്‍ഗനാസ് ജില്ലകളി 31 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതിയത്.

Advertisment

publive-image

ഏപ്രില്‍ 10 നാണ് ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ്. ആദ്യ രണ്ട് ഘടത്തിലേതു പോലെ അവസാന ഘട്ടത്തിലും അസമില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 126 സീറ്റുകള്‍ ഉള്ള അസമിലെ 40 മണ്ഡലങ്ങളിലാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.

അതേ സമയം ബംഗാളില്‍ പലയിടത്തും അക്രമ സംഭവങ്ങളുണ്ടായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക ബൂത്ത് പിടിത്തം നടത്തിയതായി ബി ജെ പി കുറ്റപ്പെടുത്തി

election news
Advertisment