കനത്ത മഴ : ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു

സ്പോര്‍ട്സ് ഡസ്ക്
Monday, June 10, 2019

സ​താം​പ്ട​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​യി.  ടൂര്‍ണമെന്റില്‍ മഴമൂലം ഉപേക്ഷിക്കുന്ന രണ്ടാം മല്‍സരമാണ് ഇത്.

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിന്‍ഡീസിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു.

ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തു നില്‍ക്കുമ്ബോഴാണ് മഴ വില്ലനായി എത്തിയത്. 6 റണ്‍സെടുത്ത അംലയും 5 റണ്‍സെടുത്ത മാര്‍ക്രമുമാണ് പുറത്തായത്.

ഷെല്‍ഡണ്‍ കോര്‍ട്രലിനാണ് രണ്ട് വിക്കറ്റ്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മല്‍സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയന്‍റുവീതം പങ്കിട്ടെടുത്തു. നിലവില്‍ ഒരു പോയിന്റുമായി ദക്ഷിണാഫ്രിക്ക 9ാം സ്ഥാനത്തും വിന്‍ഡ‍ീസ് മൂന്ന് പോയിന്റുമായി 5ാം സ്ഥാനത്തുമാണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ള്‍ ഇ​തോ​ടെ മ​ങ്ങി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു പോ​യി​ന്‍റു​മാ​യി ഒ​മ്ബ​താം സ്ഥാ​ന​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നു പോ​യി​ന്‍റു​മാ​യി വി​ന്‍​ഡീ​സ് അ​ഞ്ചാ​മ​തു​ണ്ട്.

×