Advertisment

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്.

Advertisment

publive-image

എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതൽ മുപ്പതാം തിയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. അറബിക്കടലിൽ കേരള- കർണാടക തീരത്തെ ന്യൂനമർദ്ദ പാത്തി, ആന്ധ്രാ- ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് കാലവർഷം വീണ്ടും സജീവമാക്കുന്നത്.

heavy rain
Advertisment