Advertisment

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; ജൂലൈ 2 മുതൽ 5 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കേരളത്തിൽ  ജൂലൈ 2 മുതൽ 5 വരെ ശക്തമായ മഴയ്ക്കു സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ജൂലൈ 2ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്; 3ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്; 4ന് കണ്ണൂർ, കാസർകോട്; 5ന് കാസർകോട് ജില്ലകളിലാണു ജാഗ്രതാസന്ദേശം പുറപ്പെടുവിച്ചത്.

Advertisment

publive-image

പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണു യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

heavy rain yellow alert latest news all news
Advertisment