Advertisment

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, രണ്ടുകുടുംബങ്ങള്‍ ഒറ്റപ്പെട്ടു, മൂന്നാറിലും കനത്ത മഴ

New Update

publive-image

Advertisment

ഇടുക്കി: തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയതോടെ കേരളത്തിലും പ്രതിഫലിക്കുന്നു. പലയിടത്തും കാറ്റും മഴയും അനുഭവപ്പെടുന്നു. ഇടുക്കിയിലും മൂന്നാറിലും കനത്ത മഴയാണ്. ഇടുക്കിയില്‍ വട്ടവടയില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍,നാല് വീടുകള്‍ തകര്‍ന്നു, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പഴയ മൂന്നാറില്‍ മുതിരലപ്പുഴയാറില്‍ നിന്നും ദേശീയ പാതയില്‍ വെള്ളം കയറിയിട്ടുണ്ട്. മുതിരപ്പുഴയാറില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്.പോലീസ്, അഗ്നിശമനസേന, കെഎസ്ഇബി വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Advertisment