Advertisment

കനത്ത മഴ ; ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മണാലി; കനത്ത മഴയിലും മണ്ണിച്ചിലിലും കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെയാണ് മണാലിയില്‍ എത്തിച്ചത്. താത്കാലിക റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Advertisment

publive-image

അരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രാ സംഘം സിസുവില്‍ കുടുങ്ങിയത്. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ട് ദിവസമായി ആഹാരമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍.

അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതി രൂക്ഷമാക്കിയിരിക്കുകയാണ്. മണ്ണിടിച്ചില്‍ മൂലം ദേശിയപാതയിലെ അടക്കം ഗതാഗതം തടസപ്പെട്ട നിലയിലാണ്.

തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍. പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി തുടരുകയാണ്.

Advertisment