Advertisment

സംസ്ഥാനത്ത് ഇനിയുളള ഏഴ് ദിവസം കനത്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

New Update

 കൊല്ലം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി കനത്ത മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 18 വരെയുളള നാലാഴ്ചയും അധികമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ദീര്‍ഘകാല പ്രവചനം. ഈ ആഴ്ച അവസാനം അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ അഞ്ചോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തും. അതിന് മുന്നെ ശക്തയായ മഴ കേരളത്തിലുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

Advertisment

publive-image

വരുന്ന ചൊവ്വാഴ്ച (മെയ് 26) കൊല്ലം, പത്തനംതിട്ട, വയനാട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബുധനാഴ്ചയാണ് (മെയ് 27) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മേയ് 28 വരെ 44.1 മില്ലിമീറ്റര്‍ മഴയും മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയുളള സമയത്ത് 146.8 മില്ലിമീറ്റര്‍ മഴയും പെയ്യുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് സാധാരണ ലഭിക്കുന്നതിനെക്കാള്‍ 11% ഉം 142%വും അധികമായിരിക്കും ഈ മഴയെന്നും പ്രവചനത്തില്‍ പറയുന്നു.

ജൂണ്‍ അഞ്ച് മുതല്‍ 11 വരെയുളള കാലയളവില്‍ 62.6 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. 69.2 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. നാലാമത്തെ ആഴ്ച ജൂണ്‍ 12 മുതല്‍ 18 വരെയുളള സമയത്ത് 51.6 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. എന്നാല്‍ പ്രതീക്ഷിക്കുന്നത് 77.2 മില്ലീമീറ്റര്‍ മഴയാണ്.അതേസമയം ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദീര്‍ഘകാല പ്രവചനത്തില്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും വരുംദിവസങ്ങളില്‍ അത് അറിയിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2956454014448626

heavy rain yellow alert weather kerala
Advertisment