Advertisment

ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും; വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത

New Update

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും.

Advertisment

publive-image

മൺസൂൺ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങൾ ദൃശ്യമാണ്.

മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡിഷക്കും ഇടയിൽ കരകയറും. 25ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

heavy rain kerala
Advertisment