Advertisment

കേരളത്തീരത്ത് 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

New Update

തിരുവനന്തപുരം: കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തീരത്ത് ശക്തമായ കാറ്റിന് സാധ്യത. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Advertisment

publive-image

കേരളത്തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കാലവര്‍ഷം വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

heavy rain kerala
Advertisment