Advertisment

മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു; ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍; കോട്ടയത്ത് ആശങ്ക

New Update

publive-image

Advertisment

കോട്ടയം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്. കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

ഈരാറ്റുപേട്ടയില്‍ മീനച്ചിലാര്‍ റോഡിനൊപ്പമാണ് ഒഴുകുന്നത്. കാഞ്ഞിരപ്പള്ളി പഴയിടം പാലത്തിനൊപ്പം ജലനിരപ്പ് ഉയര്‍ന്നു. മുണ്ടക്കയം കോസ്‌വേ പാലത്തിനൊപ്പവും ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്തതോടെ കിഴക്കന്‍ മേഖലകളായ ഇളംകാട്, കോരുത്തോട് മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ആശങ്കയുണ്ട്.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലാ നഗരവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയുടെ പല മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളവും കയറി.

Advertisment