Advertisment

തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ...കൊച്ചി നഗരത്തിലെ എംജി റോഡില്‍ പലയിടത്തും വെള്ളകെട്ട് രൂക്ഷം.... വാഹന ഗതാഗതം തടസ്സപെട്ടു

New Update

കൊച്ചി: തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം . വടക്ക് കിഴക്കന്‍ കാലവര്‍ഷം സജീവമായതിനെ തുടര്‍ന്നാണ് മഴ ശക്തമായത്.

Advertisment

publive-image

മഴ പെയ്തതോടെ കൊച്ചി നഗരത്തിലെ എംജി റോഡില്‍ പലയിടത്തും വെള്ളകെട്ട് രൂക്ഷം. വാഹന ഗതാഗതം തടസ്സപെട്ടു. ചെറിയ മഴയില്‍ പോലും നഗരത്തിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. വെള്ളകെട്ടൊഴിവാക്കാനുള്ള നഗരസഭയുടെ പദ്ധതികള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അര മണിക്കൂര്‍ നേരം ചെറിയ തോതിലാണ് ഇന്ന് കൊച്ചിയില്‍ മഴ പെയ്തത്. ചെറിയ മഴയിലും മുങ്ങുകയാണ് കൊച്ചി നഗരം. എംജി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളകെട്ട് രൂപപ്പെട്ടു.

അതിരൂക്ഷമായ വെള്ളകെട്ടാണ് രവിപുരം ഭാഗത്ത് രൂപപ്പെട്ടത്. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വലിയ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.

Rain
Advertisment