Advertisment

മുംബൈയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വൻ ദുരന്തം: 11 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വൻ ദുരന്തം. 11 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചെമ്പൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ വീടുകൾ പൂർണമായും നശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.

മെട്രോ സ്‌റ്റേഷനിൽ അടക്കം വെള്ളം കയറിട്ടുണ്ട്. പലയിടത്തും റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

NEWS
Advertisment