കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ അതി ശക്തമായി തുടരുന്നതിനാല്‍ വ്യാഴാഴ്ച്ച വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു. പ്രഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഇരിട്ടി, തളിപ്പറമ്ബ് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ജില്ലയില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.