Advertisment

കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയ്‌ക്ക് മുകളിലായി; നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പ് ഉയർന്നു

New Update

publive-image

Advertisment

ഇടുക്കി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയ്‌ക്ക് മുകളിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.

ഇവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജലനിരപ്പ് കൂടുന്നതിനനുസരിച്ച് വെള്ളം തുറന്നുവിടുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.

സെക്കൻഡിൽ 4294 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് 900 ഘനയടിയായി ഉയർത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക കൂട്ടുന്നുണ്ട്. നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പ് ഉയർന്നു.

അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. കേന്ദ്ര ജലകമ്മീഷന്റെ റൂൾ കർവ് അനുസരിച്ച് ജൂലൈ 31 വരെ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 23, 380 അടിയാണ്. എന്നാലിവിടെ വെള്ളം 14 അടി കൂടി ഉയർന്നതിനാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും.

NEWS
Advertisment