Advertisment

ശക്തമായ കാറ്റിലും തിരയിലും പെട്ട് കാക്കഴം പടിഞ്ഞാറ് വ്യാസാ ജംഗ്ഷൻ ഭാഗത്ത് മൂന്ന് വള്ളങ്ങൾ കടലിൽ തകർന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

അമ്പലപ്പുഴ: ശക്തമായ കാറ്റിലും തിരയിലും പെട്ട് കാക്കഴം പടിഞ്ഞാറ് വ്യാസാ ജംഗ്ഷൻ ഭാഗത്ത് മൂന്ന് വള്ളങ്ങൾ കടലിൽ തകർന്നു. പി .ഡബ്ളിയു , മാരുതി, അവേശം എന്നീ വള്ളങ്ങളാണ് തകര്‍ന്നത്‌.

Advertisment

ആധുനീക സംവിധാനങ്ങളായ ജി.പി ആർ.എസ്സ്, എക്കോ സൗണ്ട് സിസ്റ്റം, വല, 50 എച്ച് പി എൻജിൻ എന്നിവയുൾപ്പടെ 35 പേരോളം മീൻപിടിക്കാൻ നിത്യേന കടലിൽ പോകുന്ന വള്ളങ്ങളാണ് ഇന്നലെ കരയ്ക്കു സമീപം കാറ്റിലും കോളിലും തകർന്ന് ചെളിയിൽ താഴ്ന്ന് പോയത്.

publive-image

ഏകദേശം 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വള്ളം ഉടമകളായ മത്സൃത്തൊഴിലാളികൾ അറിയിച്ചു. ഇന്നലെ കടലിൽ താഴ്ന്ന വള്ളങ്ങൾ വലിച്ച് കരക്കെത്തിക്കാൻ ഇതുവരെ ബസപ്പെട്ട അധികാരികളിൽ നിന്ന് ഒരു നടപടിയും കൈ കൊണ്ടിട്ടില്ല.

കോവിഡ് കാലത്ത് തീരദേശമാകെ വറുതിയിലായ സമയത്താണ് ഈ ദുരന്ത മുണ്ടായിരിക്കുന്നത്. ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടിരിക്കുന്ന തീരദേശത്തെ മത്സൃ തൊഴിലാളികൾക്ക് അടിയന്തിര സഹായങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും എത്രയും വേഗം ഉണ്ടാവണമെന്ന് അവർ ആവശ്യപ്പെട്ടു.

heavy wind
Advertisment