Advertisment

ഹെ​ഡ്ഗേ​വാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​ൻ: പ്ര​ണാ​ബ് മു​ഖ​ർ​ജി

New Update

നാഗ്പുര്‍: ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ കെ.​ബി. ഹെ​ഡ്ഗേ​വാ​ർ രാ​ജ്യ​ത്തി​ന്‍റെ വീ​ര​പു​ത്ര​നാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ രാ​ഷ്‌​ട്ര​പ​തി​യു​മാ​യ പ്ര ​ണാ​ബ് മു​ഖ​ർ​ജി. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ പ്രാ​ണാ​ബ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ സ്മാ​ര​ക​ത്തി​ലെ സ​ന്ദ​ർ​ശ​ക ഡ​യ​റി​യി​ലാ​ണ് ഇ​ക്കാ​ര്യം കു​റി​ച്ച​ത്. ഇ​വി​ടെ എ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ മ​ഹാ​നാ​യ പു​ത്ര​നെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​തി​നും ബ​ഹു​മാ​നം അ​റി​യി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് പ്ര​ണാ​ബ് എ​ഴു​തി. സം​ഘ് ശി​ക്ഷാ വ​ർ​ഗ് ച ​ട​ങ്ങി​ലാ​ണ് പ്ര​ണാ​ബ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രണബ് മുഖര്‍ജിയെ സ്വീകരിക്കുന്നതിന്റെയും പുഷാപര്‍ച്ചന നടത്തുന്നതിന്റെയും  ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയാണ്  പുറത്തു വിട്ടത്.

 

 

ആ​ർ​എ​സ്എ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ മ​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ​ർ​മി​ഷ്ഠ മു​ഖ​ർ​ജി രം​ഗ​ത്തെ ത്തി​യി​രു​ന്നു. ആ​ർ​എ​സ്എ​സി​നും ബി​ജെ​പി​ക്കും ക​ഥ​ക​ൾ മെ​ന​യാ​ൻ പ്ര​ണാ​ബ് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു ശ​ർ​മി​ഷ്ഠ ട്വീ​റ്റ് ചെ​യ്തു. പ്ര​ണാ​ബി​ന്‍റെ പ്ര​സം​ഗം എ​ല്ലാ​വ​രും മ​റ​ക്കും. ദൃ​ശ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കും. അ​താ​ണ് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ കു​ത​ന്ത്ര വി​ഭാ​ഗം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു ന്നു​വെ​ന്ന് പ്ര​ണാ​ബി​ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി​ക്കാ​ണു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം-​ശ​ർ​മി​ഷ്ഠ വ്യ​ക്ത​മാ​ക്കി.

‘ആര്‍എസ്എസ് ആസ്ഥാനത്ത് പ്രത്യയശാസ്ത്ര സംവാദത്തിന് പ്രണബ് എത്തിയത് മനോവേദനയോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. കേള്‍ക്കാനും സ്വീകരിക്കാനും മാറ്റത്തിനും തയാറായവരോടു മാത്രമേ സംവാദം സാധ്യമാകൂ’ എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് പരിപാടിയില്‍  പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രണബ് പ്രതികരിച്ചില്ല. തന്റെ നിലപാട് എന്താണെന്ന് ചടങ്ങില്‍ അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisment