Advertisment

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

New Update

എറണാകുളം : ഒരു ട്രാൻസ്‌ജെൻഡർ വിവാഹത്തിന് കൂടി കേരളം വേദിയായി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനുമാണ് വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് വിവാഹം നടത്തിയത്.

Advertisment

publive-image

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്ദി സ്വകാര്യ വാർത്താ ചാനലിലെ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.

കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്.

Advertisment