Advertisment

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 'ഹെലന്‍' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമത്..

author-image
ഫിലിം ഡസ്ക്
Updated On
New Update

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്നബെന്‍ നായികയായി എത്തുന്ന 'ഹെലന്‍'ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് . യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ട്രെയിലറിപ്പോള്‍.

Advertisment

publive-image

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അജു വര്‍ഗീസ് പോലീസ് വേഷത്തിലാണ് എത്തുന്നത്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisment