Advertisment

288 ദിവസത്തെ പോരാട്ടം ; തുര്‍ക്കി വിപ്ലവ ഗായിക ഹെലിന്‍ നിരാഹാരം കിടന്ന് മരിച്ചു

New Update

ഈസ്താംബൂൾ :  തുർക്കി വിപ്ലവ ഗായിക ഹെലിൻ ബോലെക്  നിരാഹാരം കിടന്ന്  മരിച്ചു. 288 ദിവസങ്ങളോളം നിരാഹാരമനുഷ്ഠിച്ച 28കാരിയായ ഹെലിൻ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. തുർക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായിരുന്നു ഹെലിൻ.

Advertisment

publive-image

ഹെലിൻ അംഗമായ ‘ഗ്രൂപ്പ് യോറം’ എന്ന ഇടതുപക്ഷ അനുഭാവമുള്ള സംഗീതസംഘത്തിന് 2016ൽ തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹഗായകരെ തടവിൽവെക്കുകയും ചെയ്തതിനെതിരേ ആണ് ഹെലൻ സമരം തുടങ്ങിയത്.

ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി യോറത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ പീപ്പിള്‍ ലിബറേഷന്‍ പാര്‍ട്ടിയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഹെലനൊപ്പം സുഹൃത്ത്  ഇബ്രാഹിം ഗോക്ചെകും സമരത്തിലുണ്ടായിരുന്നു. സമരത്തെത്തുടർന്ന് സഹ​ഗായകരെ തടവിൽ നിന്ന് മോചിപ്പിച്ചു. അതേസമയം യോറത്തിനുള്ള നിരോധനം പിൻവലിച്ചില്ല. നിരോധനത്തിനെതിരെ ഹെലൻ വീണ്ടും സമരം തുടർന്നു.

helin bolek
Advertisment