Advertisment

കൊറോണ ഭീതിയിൽ മാനസിക പരിമുറുക്കം അനുഭവിക്കുന്നുണ്ടോ... ടെന്‍ഷനടിക്കേണ്ട.... വിളിക്കാം.....ഹലോ ഡോക്ടര്‍

New Update

ഇടുക്കി : മാനസിക പരിമുറുക്കം അനുഭവിക്കുന്നുണ്ടോ... ടെന്‍ഷനടിക്കേണ്ട.... ടെലിഫോണിന്റെ അങ്ങേതലയ്‌ക്കല്‍ ആശ്വാസവാക്കുകളും മാര്‍ഗനിര്‍ദ്ദേശവുമായി ഭാരതീയ ചികിത്സാവകുപ്പ്‌. ഹലോ ആര്‍ യു ഒ.കെ. എന്നപേരിലുള്ള ടെലികൗണ്‍സിലിങ്‌ ഭാരതീയ ചികിത്സാ വകുപ്പിന്റെ മാനസികരോഗ ചികിത്സാപദ്ധതി ഇടുക്കി ജില്ലായുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആയൂര്‍വ്വേദ ആശുപത്രി കേന്ദ്രമാക്കിയാണ്‌ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന്‌ ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisment

publive-image

കൊറോണഭീതിയും അടച്ചുപൂട്ടലും നിമിത്തം മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ അനുഭവിക്കുന്ന ടെന്‍ഷന്‌ പരിഹാരം കാണാനാണിത്‌. ആയുര്‍വേദ ആശുപത്രികളില്‍ ഇത്തരത്തിലുള്ള കൂടുതല്‍പ്പേര്‍ എത്തിയതോടെയാണ്‌ ഇത്തരത്തില്‍ പദ്ധതി തയ്യാറാക്കിയത്‌.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവരുടെ ബന്ധുക്കള്‍, വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍, പരീക്ഷ മാറ്റിവച്ചതിനെക്കുറിച്ചോര്‍ത്ത്‌ ടെന്‍ഷനടിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും ഫോണില്‍ ബന്ധപ്പെടാം. ഏതെങ്കിലും തരത്തില്‍ മരുന്നുകള്‍ വേണ്ടവര്‍ക്ക്‌ വീടിനടുത്തുള്ള ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ഇവ ലഭ്യമാക്കും. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ ഡോക്ടര്‍മാരുമായി സംസാരിക്കാം. വിളിക്കുന്നയാളുമായി കുറഞ്ഞത്‌ 15 മിനിറ്റെങ്കിലും സംസാരിക്കാനാണ്‌ നിര്‍ദ്ദേശം.

വിളിക്കേണ്ട നമ്പറുകള്‍

ഡോ. സി. കെ. ഷൈലജ : 9447210454, ഡോ. എസ്‌.കെ. ജയകൃഷ്‌ണന്‍ : 9562788888

Advertisment