Advertisment

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ശവപ്പെട്ടി കുഴിമാടത്തിലിറക്കി, ആദ്യപിടി മണ്ണിടും മുമ്പ് അവിടെ ഉയര്‍ന്നത് ഒരു അലര്‍ച്ചയായിരുന്നു...; ' ഹലോ ഹലോ എന്നെ തുറന്നുവിടൂ..'' !!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഐര്‍ലന്‍റിലെ കില്‍മനാഗില്‍ ഷായ് ബ്രാഡ്ലിയെ അടക്കം ചെയ്യുന്ന നിമിഷവും നിശബ്ദവും ദുഖാര്‍ദ്രവുമായിരുന്നു. എന്നാല്‍ പെട്ടന്നാണ് ആ നിമിഷം ഭയത്തിനും പിന്നീട് കൂട്ടച്ചിരിക്കും വഴിമാറിയത്.

Advertisment

publive-image

ഐറിഷ് പ്രതിരോധ സേനയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഷായ്. ശനിയാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഷായിയെ കുഴിമാടത്തിലേക്ക് എടുത്തത്. എന്നാല്‍ ശവപ്പെട്ടി കുഴിമാടത്തിലിറക്കി, ആദ്യപിടി മണ്ണിടും മുമ്പ് അവിടെ ഉയര്‍ന്നത് ഒരു അലര്‍ച്ചയായിരുന്നു...

'' ഹലോ ഹലോ എന്നെ തുറന്നുവിടൂ..'' എവിടെനിന്നാണാ ശബ്ദമെന്നത് എല്ലാവരെയും ഞെട്ടിച്ചു. കുഴിമാടത്തിലേക്കിറക്കിയ ശവപ്പെട്ടിയുടെ ഉള്ളില്‍നിന്നായിരുന്നു ആ കരച്ചില്‍.

''എവിടെയാണ് ഞാന്‍ ? എന്നെ തുറന്നുവിടൂ, എന്നെ തുറന്നുവിടൂ. ഇതിനുള്ളില്‍ കൂരിരുട്ടാണ്. പുരോഹിതന്‍ അവിടെ ഉണ്ടോ? ഞാന്‍ ഷായ് ആണ്, ഞാന്‍ ഈ പെട്ടിക്കുള്ളിലാണ്, ആരും നിങ്ങള്‍ക്ക് മുമ്പിലില്ലേ, ഞാന്‍ മരിച്ചു''

തുടര്‍ന്ന് ഷായ് ഇങ്ങനെ പാടി '' ഹലോ ഹലോ ഹലോ ഞാന്‍ യാത്ര പറയാന്‍ വിളിച്ചതാണ്...''

ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന ഷായുടെ ശബ്ദം കുഴിമാടത്തില്‍ നിന്ന് പുറത്തുവരുന്നത് കേട്ടതോടെ ചടങ്ങിനെത്തിയ എല്ലാവരും പേടിച്ചരണ്ടു. എന്താണ് അടുത്ത നിമിഷം സംഭവിക്കാന്‍ പോകുന്നതെന്ന ഭയം അവരുടെ കണ്ണുകളില്‍ നിഴലിച്ചു.

എന്നാല്‍ ആ ഭീതി നിറഞ്ഞ അന്തരീക്ഷം ഒരു പൊട്ടിച്ചിരിയിലേക്കായിരുന്നു വഴി മാറിയത്. ഒക്ടോബര്‍ എട്ടിനാണ് ഷായ് മരിച്ചത്. രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന ഷായ് തന്‍റെ മരണം മുന്നില്‍ കണ്ടിരുന്നു. അയാള്‍ അവസാനമായി ഒരുക്കിയ ചെറിയ തമാശയായിരുന്നു ആ റെക്കോര്‍ഡഡ് ഓഡിയോ

Advertisment