Advertisment

ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ്; ഉത്തരവിന്‍റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ല; നിയമം ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൂടിയാലോചനയ്ക്കു ശേഷമെന്ന് ഗതാഗത മന്ത്രി

New Update

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Advertisment

publive-image

ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.വിഷയത്തില്‍ ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും, കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷ നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും, ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാന്‍ ശ്രമിക്കുകയെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ak sasindran
Advertisment