Advertisment

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡസ്ക്ക് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ നേത്രത്വത്തിൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

തിരുവല്ല: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ സംശയ ദൂരീകരണത്തിനും, പദ്ധതികൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സഹായങ്ങളും നൽകുന്ന രീതിയിൽ ഹെൽപ്പ് ഡസ്ക്ക് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ നേത്രത്വത്തിൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിച്ചു.

Advertisment

publive-image

മുത്തൂർ ജംഗ്ഷന് സമീപമായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിർവഹിച്ചു. കേന്ദ്രം ആവിഷ്ക്കരിക്കുന്ന പദ്ധതികൾ എല്ലാം തന്നെ പേരു മാറ്റി തങ്ങളുടേതാക്കി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

കേന്ദ്ര പദ്ധതികൾ സാധാരണക്കാരിൽ നേരിട്ട് എത്തിക്കുവാൻ പഞ്ചായത്തുകൾ തോറും ഇത്തരം ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചതായും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോദർ , യുവമോർച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജൻ എന്നിവർ വേദിയിൽ സജ്ജീകരിച്ച പ്രത്യേക സ്ക്രീനിലൂടെ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. ആർഎസ്എസ് വിഭാഗ് സംഘചാലക് സി പി മോഹന ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജനസേവന കേന്ദ്രം കോ- ഓർഡിനേറ്ററും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണി, ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: ശ്യാം മണിപ്പുഴ എന്നിവർ സംസാരിച്ചു.

ആർഎസ്എസ് വിഭാഗ് സഹ കാര്യവാഹ് വിനു കണ്ണഞ്ചിറ, മണ്ഡലം ഭാരവാഹികൾ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, രാജപ്രകാശ്, സുജാത, വിനോദ്, ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം ജയശങ്കർ, ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ . എ വി അരുൺ പ്രകാശ്, ബി ജെ പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ വിനോദ് തിരുമൂലപുരം, ജില്ലാ സെക്രട്ടറി പ്രസന്ന കുമാർ, യുവമോർച്ച ജില്ലാ ജനറൽ സെകട്ടറി ആർ നിധീഷ് , മൈനോറിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ടിറ്റു തോമസ് , വൈസ് പ്രെസ്‌ഡെന്റ് ജേഷു , ആർ എസ് എസ് ഭാരവാഹികൾ സന്തോഷ് , അരുൺ, രാജേഷ് എന്നിവർ പങ്കെടുത്തു.

pathanamthitta news
Advertisment