Advertisment

ചരമവാർഷിക ചടങ്ങുകൾ ഒഴിവാക്കി സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' സഹായം

New Update

publive-image

Advertisment

എടത്വ: ചരമവാർഷിക ചടങ്ങുകൾ ഒഴിവാക്കി സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' സഹായം.

ആനപ്രമ്പാൽ തെക്ക് മട്ടമ്മേൽ പരേതനായ ദിവാകരൻ മുതലാളിയുടെ ഭാര്യ നളിനി (92) യുടെ ആറാം ചരമവാർഷിക ചടങ്ങുകൾ ഒഴിവാക്കിയാണ് സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് മട്ടമ്മേൽ കുടുംബം സഹായവുമായി എത്തിയത്.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം സംഭാവന സ്വീകരിച്ചു.ഡോ.ജോൺസൺ വി. ഇടിക്കുള, സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ, എൻ.ജെ സജീവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നമ്മ ശശികുമാർ, ശ്രീദേവി മോഹന്നൻ, തങ്കമ്മണി മട്ടമ്മേൽ, അജയകുമാർ, പരേതനായ സജീവ് എന്നിവരാണ് നളിനിയുടെ മക്കൾ.

സൗഹൃദ വേദിയുടെ 'അന്നം ഊട്ട് വണ്ടി'യിലേക്ക് സമ്പാദ്യ കുടുക്ക നല്കിയ നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയ്ക്ക് ഈ കുടുംബം സൈക്കിൾ നല്കി അഭിനന്ദിച്ചിരുന്നു. തലവടി കൈതവന - സുശീല ദമ്പതികളുടെ ഏകമകളാണ് ആര്യ.

edathuva news
Advertisment