Advertisment

കോവിഡ് ജീവൻ അപഹരിച്ച യുവ കോൺഗ്രസ് നേതാവിന്റെ കുടുംബത്തിന് സഹായവുമായി ഐഎൻടിയുസി തൊഴിലാളികൾ

New Update

publive-image

Advertisment

തൊടുപുഴ: കോവിഡ് ജീവൻ അപഹരിച്ച കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് എംകെ മുജീബിന്റെ (എംഎൽഎ മുജീബ്) കുടുംബത്തിന് ധനസഹായം നൽകി ഐഎൻടിയുസി തൊഴിലാളികൾ.

കോൺഗ്രസ് നേതാവ് ഷിബിലി സാഹിബിന്റെ അനുയായികളാണ് മാതൃകാകപരമായ പ്രവർത്തനം നടത്തിയത്. എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന മുജീബിനു ഒട്ടേറെ സൗഹൃദ വലയവുമുണ്ടായിരുന്നു.

മുജീബിന്റെ മരണത്തോടെ രണ്ടു പിഞ്ചു കുട്ടികൾ ഉൾപ്പെടുന്ന കുടുംബം ബുദ്ധിമുട്ടിലാണെന്നു അറിഞ്ഞാണ് സാധാരണക്കാരായ തൊഴിലാളികൾ ഈ നല്ല പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

publive-image

മുജീബ് ഇക്കാടെ കുടുംബത്തിന് ഒരു കൈ സഹായം എന്ന ദൗത്യവുമായി ഐഎൻടിയുസി കുന്നം യൂണിറ്റും, കോൺഗ്രസ്‌ എണ്പത്തിയൊമ്പതാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുന്നം - പട്ടയംകവല പ്രദേശത്ത് നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും, എട്ടു ഗ്രാം സ്വർണ്ണവും കുടുംബത്തിന് കൈമാറി.

എട്ടു ഗ്രാം സ്വർണ്ണം ഒരാൾ സംഭാവന ചെയ്തതാണ്. ഡിസിസി സെക്രട്ടറിയും, ഐഎൻടിയുസി കുന്നം യൂണിറ്റ് രക്ഷാധികാരിയുമായ ഷിബിലി സാഹിബ്‌ സഹായം കൈമാറി. ബൂത്ത്‌ പ്രസിഡന്റ്‌ ഷാനു ഷുക്കൂർ, സെക്രട്ടറിമാരായ സുലൈമാൻ ഒറ്റത്തോട്ടത്തിൽ, കെ.ബി ഷെരീഫ്, അഷ്‌റഫ്‌ ഓലിക്കൽ, ഐഎൻടിയുസി ലീഡർ ഷുക്കൂർ ഇസ്മായിൽ, യൂത്ത് കോൺഗ്രസ്‌ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ എം.കെ സിയാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ ആവശ്യവുമായി കടന്ന് വന്നപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ച നാട്ടുകാർ, വ്യാപാരി സുഹൃത്തുക്കൾ തുടങ്ങി എല്ലാ വിഭാഗം ആളുകളോടുമുള്ള ഏറെ സ്നേഹത്തോടെയുള്ള നന്ദിയും കടപ്പാടും ഇവർ അറിയിച്ചു.

idukki news
Advertisment